
കല്ലമ്പലം: ചെമ്മരുതി ശ്രീമണികണ്ഠ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നവീകരിച്ച മന്ദിരത്തിന്റെയും വാർഷിക പൊതുയോഗത്തിന്റെയും ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.മധുസൂധനൻ പിള്ള നിർവഹിച്ചു.തുടർന്ന് എൻഡോവ്മെന്റ്, ആട്ടിൻ കുട്ടി വിതരണം എന്നിവ നടന്നു. കെ.ജയചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ആർ.രവീന്ദ്രൻ ഉണ്ണിത്താൻ,രഘുനാഥൻ ഉണ്ണിത്താൻ,അശോക് കുമാർ,പി.എസ്.ഗീത എന്നിവർ പങ്കെടുത്തു.