new-year
പുതുവത്സര വിപണിയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ.

തിരുവനന്തപുരം: പുതുവത്സര വിപണിയിൽ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. മാനദണ്ഡങ്ങൾ പാലിക്കാത്ത 49 സ്ഥാപനങ്ങളുടെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചു. 343 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. 306 സ്റ്റ്യാറ്റ്യൂട്ടറി സാമ്പിളുകളും 743 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു.

സംസ്ഥാനത്ത് 252 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 2,861 പരിശോധനകൾ പൂർത്തിയാക്കിയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കേക്ക്, വൈൻ, ബേക്കറി വസ്തുക്കൾ നിർമ്മിക്കുന്ന ബോർമകൾ, ബേക്കറികൾ, മറ്റ് ചെറുകിട സംരംഭങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ട്. കേക്ക്, നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ ആൽക്കഹോളിക് ബിവറേജ്, ഐസ്‌ക്രീം, ശർക്കര, വെളിച്ചെണ്ണ, മത്സ്യ, മാംസ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളടക്കം പരിശോധിച്ചു.

പു​തു​വ​ർ​ഷ​ ​ആ​ഘോ​ഷം:
പൊ​ലീ​സി​ന്റെ​ ​ക​ർ​ശന
പ​രി​ശോ​ധന

തി​രു​വ​ന​ന്ത​പു​രം​:​ ​പു​തു​വ​ർ​ഷ​ ​ആ​ഘോ​ഷ​ത്തി​ൽ​ ​ക്ര​മ​സ​മാ​ധാ​ന​വും​ ​സ്വൈ​ര​ജീ​വി​ത​വും​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​മാ​ർ​ക്ക് ​ഡി.​ജി.​പി​യു​ടെ​ ​നി​ർ​ദ്ദേ​ശം.​ ​ഷോ​പ്പിം​ഗ് ​കേ​ന്ദ്ര​ങ്ങ​ൾ,​ ​മാ​ളു​ക​ൾ,​ ​പ്ര​ധാ​ന​ ​തെ​രു​വു​ക​ൾ,​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ൾ,​ ​ബ​സ് ​സ്റ്റാ​ൻു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പൊ​ലീ​സ് ​പ​ട്രോ​ളിം​ഗും​ ​നി​രീ​ക്ഷ​ണ​വും​ ​ശ​ക്ത​മാ​ക്കും.​ ​പു​തു​വ​ത്സ​രാ​ഘോ​ഷം​ ​ന​ട​ക്കു​ന്ന​ ​പ്ര​ധാ​ന​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​സ്പെ​ഷ്യ​ൽ​ ​ടീ​മു​ക​ളു​ണ്ടാ​വും.​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഡ്രോ​ൺ​ ​നി​രീ​ക്ഷ​ണ​മു​ണ്ട്.​ ​ഗ​താ​ഗ​ത​ ​നി​യ​മ​ങ്ങ​ൾ​ ​ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്കും.

മ​ദ്യ​പി​ച്ച് ​വാ​ഹ​ന​മോ​ടി​ക്കു​ക,​ ​അ​മി​ത​വേ​ഗം,​ ​അ​ശ്ര​ദ്ധ​യോ​ടെ​ ​വാ​ഹ​ന​മോ​ടി​ക്കു​ക,​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ​ ​ഡ്രൈ​വിം​ഗ്,​ ​അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​ക​ണ്ടെ​ത്തും.​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും​ ​എ​ത്തു​ന്ന​ ​കു​ടും​ബ​ങ്ങ​ൾ​ക്കും​ ​വ​നി​ത​ക​ൾ​ക്കും​ ​വി​ദേ​ശി​ക​ൾ​ക്കും​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കും.​ ​ക​ട​ലി​ൽ​ ​കോ​സ്റ്റ​ൽ​ ​പൊ​ലീ​സ്,​ ​കോ​സ്റ്റ് ​ഗാ​ർ​ഡ് ​എ​ന്നി​വ​ ​പ​ട്രോ​ളിം​ഗ് ​ന​ട​ത്തും.​ ​വാ​ഹ​ന​ങ്ങ​ൾ​ ​പാ​ർ​ക്ക് ​ചെ​യ്ത​ശേ​ഷം​ ​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നു​ ​പോ​കു​ന്ന​വ​ർ​ ​ത​ങ്ങ​ളു​ടെ​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​വാ​ഹ​ന​ത്തി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.

ജോ​ലി​ക്ക് ​ഹാ​ജ​രാ​കാ​ത്ത
61​ ​സ്റ്റാ​ഫ് ​ന​ഴ്സു​മാ​രെ
പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​അ​ഞ്ചു​ ​വ​ർ​ഷ​മാ​യി​ ​ജോ​ലി​ക്ക് ​ഹാ​ജ​രാ​കാ​തെ​ ​അ​ന​ധി​കൃ​ത​മാ​യി​ ​അ​വ​ധി​യി​ൽ​ ​തു​ട​രു​ന്ന,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​ 61​ ​സ്റ്റാ​ഫ് ​ന​ഴ്സു​മാ​രെ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​പി​രി​ച്ചു​വി​ട്ടു.​ ​അ​ന​ധി​കൃ​ത​മാ​യി​ ​വി​ട്ടു​നി​ൽ​ക്കു​ന്ന​ 216​ ​ന​ഴ്സു​മാ​ർ​ക്ക് ​നോ​ട്ടീ​സ് ​ന​ൽ​കി​യെ​ങ്കി​ലും​ ​ആ​രും​ ​പ്ര​തി​ക​രി​ച്ചി​ല്ല.​ഇ​പ്പോ​ൾ​ ​പു​റ​ത്താ​ക്കി​യ​ 61​ ​പേ​ർ​ ​പ്രൊ​ബേ​ഷ​ൻ​ ​പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നി​ല്ല.​ ​എ​ല്ലാ​വ​രും​ ​വി​ദേ​ശ​ത്ത് ​ജോ​ലി​യ്ക്ക് ​ക​യ​റി​യെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​വി​ല​യി​രു​ത്ത​ൽ.
മു​ൻ​കാ​ല​ങ്ങ​ളി​ൽ​ 20​ ​വ​ർ​ഷം​ ​വ​രെ​ ​ശ​മ്പ​ള​മി​ല്ലാ​ ​അ​വ​ധി​യെ​ടു​ത്ത് ​വി​ദേ​ശ​ത്തും​ ​മ​റ്റും​ ​ജോ​ലി​ ​ചെ​യ്ത​ ​ശേ​ഷം,​ ​വി​ര​മി​ക്കു​ന്ന​തി​ന് ​തൊ​ട്ടു​മു​ൻ​പ് ​സ​ർ​വീ​സി​ൽ​ ​തി​രി​ച്ചു​ക​യ​റി​ ​പെ​ൻ​ഷ​ൻ​ ​വാ​ങ്ങു​ന്ന​ ​പ​തി​വു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​പ​ര​മാ​വ​ധി​ ​അ​ഞ്ചു​ ​വ​ർ​ഷ​മേ​ ​ശൂ​ന്യ​വേ​ത​ന​ ​അ​വ​ധി​ ​എ​ടു​ക്കാ​ൻ​ ​സാ​ധി​ക്കൂ.​ 36​ ​ഡോ​ക്ട​ർ​മാ​രെ​ ​ഈ​ ​മാ​സം​ ​പി​രി​ച്ചു​വി​ട്ടി​രു​ന്നു.​ ​അ​ന​ധി​കൃ​ത​മാ​യി​ ​വി​ട്ടു​നി​ൽ​ക്കു​ന്ന​ 410​ ​പേ​രെ​ ​പി​രി​ച്ചു​വി​ടാ​ൻ​ ​ന​ട​പ​ടി​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​പ്രൊ​ബേ​ഷ​നി​ലു​ള്ള​വ​രും​ ​അ​ല്ലാ​ത്ത​വ​രു​മാ​യി​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​മാ​ത്രം​ 600​ ​ഡോ​ക്ട​ർ​മാ​ർ​ ​ഇ​ങ്ങ​നെ​ ​വി​ട്ടു​നി​ൽ​ക്കു​ന്നു.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​മ​തി​യാ​യ​ ​ജീ​വ​ന​ക്കാ​രി​ല്ലാ​തെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജോ​ലി​യു​ള്ള​വ​ർ​ ​അ​വ​ധി​യെ​ടു​ത്താ​ൽ​ ​പ​ക​രം​ ​നി​യ​മ​ന​വും​ ​ന​ട​ത്താ​നാ​കാ​ത്ത​ ​സ്ഥി​തി​യു​ണ്ട്.