തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ഒഴിവുകൾ നികത്തണമെന്നും കരാർ തൊഴിലാളികൾക്ക് കൃത്യമായി വേതനം നൽകണമെന്നുമാവശ്യപ്പെട്ട് ഇടത് സംഘടനകളുടെ ആഭിമുഖ്യത്തിൽ പട്ടത്തെ കെ.എസ്.ഇ.ബി ആസ്ഥാനത്തിന് മുന്നിൽ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്റെ പതിനാലാംദിന സമരം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സമരം അവസാനിപ്പിക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എം.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.ഡി.വൈ.എഫ്.ഐ.ജില്ലാസെക്രട്ടറി ഷിജുഖാൻ,കെ.എം.സക്കീർ,ബിജു.ബി തുടങ്ങിയവർ പങ്കെടുത്തു.