
വിഴിഞ്ഞം: അനധികൃത മത്സ്യബന്ധനം നടത്തിയ ട്രോളർ ബോട്ട് പിടികൂടി. തമിഴ്നാട് മുട്ടം സ്വദേശി പെലാവിൻ റോബർട്ടിന്റെ ഉടമസ്‌ഥതയിലുള്ള ട്രോളർ ബോട്ടാണ് കസ്റ്റഡിയിൽ എടുത്തത്. വിഴിഞ്ഞത്തു നിന്നും 2 കിലോമീറ്റർ ഉള്ളിലായി നിയമവിരുദ്ധ മത്സ്യബന്ധനം നടത്തവെയാണ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നടന്ന പട്രോളിംഗിനിടെ ബോട്ട് പിടികൂടിയത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്.രാജേഷിന്റെ നേതൃത്വത്തിൽ മറൈൻ എന്ഫോഴ്സ്മെന്റ് എസ്.ഐ. ബി.ദീപു, മറൈൻ എന്ഫോഴ്സ്മെന്റ് സിവിൽ പൊലീസ് ഓഫിസർ അനിൽ കുമാർ.എ, ലൈഫ് ഗാർഡുമാരായ ആന്റണി,സുരേഷ് റോബർട്ട്,മറൈൻ ആംബുലൻസ് ക്യാപ്റ്റൻ വാൽത്തൂസ് ശബരിയാർ,ചീഫ് എൻജിനീയർ അരവിന്ദൻ, ക്രൂമാരായ അഭിരാം, അഭിമന്യൂ,നഴ്സ് ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പട്രോളിംഗിനുണ്ടായിരുന്നത്.