തിരുവനന്തപുരം:നാടാർ സർവ്വീസ് ഫോറം വനിതാ സമാജം വാർഷിക സമ്മേളനംനാടാർ സർവ്വീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂറിൽ സ്ത്രീകളുടെ അഭിമാനത്തിനായി പോരാടിയ ശകുന്തളാദേവി എക്കാലത്തേയും മികച്ച മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാലരാമപുരം ദേശാഭിവർദ്ധിനി ഒാഡിറ്റോറയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അമ്പിളി അദ്ധ്യക്ഷത വഹിച്ചു.ഡോക്ടർ രശ്മി വി.എസ്. മുഖ്യപ്രഭാഷണം നടത്തി
തുടർന്ന് രാഗശ്രീ സ്വയംസഹായ സംഘത്തിന്റെ വായ്പാവിതരണം നടന്നു. എഴുത്തുകാരി ദിവ്യ സി.ആർ,സംസ്ഥാന പ്രസിഡന്റ് കാഞ്ഞിരംകുളം സുദർശനൻ,വനിതാ സമാജം സെക്രട്ടറി സരജ.ബി,
യുവജന സമാജം പ്രസിഡന്റ് കുമാരി ആർച്ച സ്റ്റുവർട്ട്,ശിവപ്രിയ തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് രാജേഷ്, സെക്രട്ടറി രാജൻ ബാബു ,പാപ്പനംകോട് വനിതാ സമാജം ട്രഷറർ ബിന്ദു.ബി തുടങ്ങിയവർ സംസാരിച്ചു