തിരുവനന്തപുരം: കോവളം മുളവിളാകം റസിഡന്റ്സ് അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര സംഗമം ഇന്ന് വൈകിട്ട് 4.30ന് കോവളം ജനമൈത്രി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.വെങ്ങാനൂർ വില്ലേജ് ഓഫീസർ സി.എസ്.അഭിലാഷ് ക്രിസ്മസ് സന്ദേശം നൽകും. പ്രസിഡന്റ് മുട്ടയ്ക്കാട് വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ആർ.എ.രാഹുൽ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എസ്.സാജൻ, എസ്.ബൈജു, അഷ്ടപാലൻ, കൗൺസിലർ പനത്തുറ ബൈജു തുടങ്ങിയവർ പങ്കെടുക്കും.