
മുടപുരം: പതിന്നാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള നാലാം വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,ചിറയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിത,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.എസ്.ശ്രീകണ്ഠൻ,പി.കരുണാകരൻ നായർ,കെ.മോഹനൻ,ആർ.പി.നന്ദുരാജ്,ജി.ശ്രീകല,രാധിക പ്രദീപ്,പി.അജിത,ജയ ശ്രീരാമൻ,ബി.ഡി.ഒ സ്റ്റാർളി.ഒ.എസ് തുടങ്ങിയവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ് സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.