
നെടുമങ്ങാട്: വയോധികയെയും നിർദ്ധന കുടുംബാംഗങ്ങളെയും പുറത്താക്കി നാലു സെന്റിലെ വീട് ജപ്തി ചെയ്ത നെടുമങ്ങാട് സഹകരണ അർബൻ ബാങ്കിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ ബാങ്കിന്റെ കന്യാകുളങ്ങര ബ്രാഞ്ചിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം എം.ജി.രാഹുൽ, സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി കെ.പി.പ്രമോഷ്, സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഡോ. ഷിജുഖാൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.കെ.ബിജുകുമാർ, എൽ.എസ്. ലിജു, എ. ഷീലജ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ശ്രീകാന്ത്, സി.പി.എം തേക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. നൗഷാദ്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.ബി. ജയകുമാർ,ബിന്ദു ബാബുരാജ് എന്നിവർ സംസാരിച്ചു. സി.പി.എം വെമ്പായം ലോക്കൽ സെക്രട്ടറി ജി. പുഷ്പരാജൻ നന്ദി പറഞ്ഞു.