
തിരുവനന്തപുരം:ദിവസങ്ങളായി തകരാറിലായിരുന്ന റവന്യു വകുപ്പിന്റെ വെബ് പോർട്ടൽ റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം) ഇന്നലെ ഉച്ചയോടെ പ്രവർത്തന സജ്ജമായി. തകരാർ പരിഹരിക്കാൻ വെബ്സൈറ്റ് വെള്ളിയാഴ്ച മുതൽ നിറുത്തിവച്ചിരുന്നു.കരം അടയ്ക്കുന്നതുൾപ്പെടെ ഭൂമി സംബന്ധമായ വിവിധ സേവനങ്ങൾ കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടുകയായിരുന്നു.
പോക്കുവരവ്, തണ്ടപ്പേര് പരിശോധിക്കൽ, ലൊക്കേഷൻ സ്കെച്ച് തയ്യാറാക്കൽ തുടങ്ങിയ സേവനങ്ങളും ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകളുടെ കൈമാറ്റവും പരിശോധനയുമെല്ലാം ഈ പോർട്ടലിലൂടെയാണ് നടത്തിയിരുന്നത്. വില്ലേജ് ഓഫീസുകളിലെത്തുന്നവരും അക്ഷയ, ഇ-സേവന കേന്ദ്രങ്ങളുടെ സഹായത്തോടെയും സ്വന്തമായും ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ഈ പോർട്ടലിനെ ആശ്രയിക്കുന്നത്.