
പുലർച്ചെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം,5ന് ശാരദാമഠത്തിൽ വിശേഷാൽപൂജ,5.30ന് മഹാസമാധിപീഠത്തിൽ വിശേഷാൽ ഗുരുപൂജ,തീർത്ഥാടനഘോഷയാത്ര,8.30ന് മഹാസമാധിയിൽ തീർത്ഥാടനഘോഷയാത്ര സമാപനവും തീർത്ഥാടനസന്ദേശവും,10ന് തീർത്ഥാടന മഹാസമ്മേളനം. ഉദ്ഘാടനം:മുഖ്യമന്ത്റി പിണറായി വിജയൻ. അദ്ധ്യക്ഷൻ:ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി
സച്ചിദാനന്ദ. അനുഗ്രഹപ്രഭാഷണം:സ്വാമി സൂക്ഷ്മാനന്ദ,സ്വാമി ശാരദാനന്ദ. വിശിഷ്ടാതിഥികൾ:മന്ത്റി വി.എൻ.വാസവൻ,വി.ഡി. സതീശൻ,വെള്ളാപ്പള്ളി നടേശൻ, എം.എ.യൂസഫലി,വി.ജോയി എം.എൽ.എ, ചാണ്ടിഉമ്മൻ എം.എൽ.എ,കെ.ജി.ബാബുരാജൻ,എം.ഐ.ദാമോദരൻ,പി.കെ.കൃഷ്ണദാസ്,ഡോ.സുരേഷ് കുമാർ മധുസൂദനൻ,കെ.എം.ലാജി. ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നന്ദിയും പറയും. സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുവും ഗുരുദേവനും എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് 2ന് കൃഷി,കൈത്തൊഴിൽ,വ്യവസായം,ടൂറിസം സമ്മേളനം. ഉദ്ഘാടനം:കേന്ദ്രടൂറിസം വകുപ്പ് മന്ത്റി ഗജേന്ദ്രസിംഗ് ഷെഖാവത്ത്. അദ്ധ്യക്ഷൻ:മന്ത്റി പി.രാജീവ്. മുഖ്യാതിഥികൾ:ജോസ് കെ മാണി എം.പി,ഡി.കെ.മുരളി എം.എൽ.എ,വി.മുരളീധരൻ,കെ.സുരേന്ദ്രൻ. മുഖ്യപ്രഭാഷണം:ഡോ.ബി.അശോക്,എസ്.എം.വിജയാനന്ദ്,ഡോ.എം.എൻ.ഷറഫുദ്ദീൻ,ഡോ.എ.വി.അനൂപ്,ജ്യോതിസ് മോഹൻ. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ സ്വാഗതവും സ്വാമി ബോധിതീർത്ഥ നന്ദിയും പറയും. വൈകിട്ട് 5ന് ഈശ്വരഭക്തി സർവമത സമ്മേളനം. അദ്ധ്യക്ഷൻ:സ്വാമി നന്ദാത്മജാനന്ദ. വിശിഷ്ടാതിഥികൾ:പി.എസ്.പ്രശാന്ത്,നസീർവെളിയിൽ,സ്വാമി സുരേശ്വരാനന്ദ സ്വാഗതവും സ്വാമി വീരേശ്വരാനന്ദ നന്ദിയും പറയും.