പൂവാർ: കാഞ്ഞിരംകുളം തൻപൊന്നൻകാല ശിവക്ഷേത്രത്തിലെ 84 -ാമത് ധനുമാസ തിരുവാതിര മഹോത്സവം ജനുവരി 4ന് തുടങ്ങി 13ന്സമാപിക്കും. 4ന് രാവിലെ 6.45ന് മൃത്യുഞ്ജയഹോമം, 7.30ന് ശ്രീരുദ്രചമക, മന്ത്രത്താൽജലധാര, പഞ്ചഗവ്യ നവകലശപൂജ, കലശാഭിഷേകം, വിശേഷാൽപൂജ, വൈകിട്ട് 6.45ന് ഭഗവതിസേവ, 7.30ന് അത്താഴപൂജ. 10ന് വൈകിട്ട് 6ന് ഭജന, 11ന് രാവിലെ 9ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പാരായണവും വ്യാഖ്യാനവും വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനവും കൈലാസ് മതപാഠശാല മാതൃസംഘം വാർഷികവും സമ്മാനദാനവും ഉദ്ഘാടനം എം.വിൻസൻ്റ് എം.എൽ.എ നിർവഹിക്കും. രാത്രി 8ന് നൃത്തസന്ധ്യ,12ന് രാവിലെ 9ന് ദേവീ മാഹാത്മ്യ പാരായണം,വൈകിട്ട് 6ന് കരോക്കെ ഗാനമേള, രാത്രി 8ന് നൃത്ത സന്ധ്യ, 13ന് രാവിലെ 9.15ന് ധനുമാസ തിരുവാതിര പൊങ്കാല, 9.30ന് ലഹരി വിരുദ്ധ സെമിനാർ, വൈകിട്ട് 6ന് മതപ്രഭാഷണം, രാത്രി 8ന് ഗാനമേള എന്നിവ ഉണ്ടാകുമെന്ന് പ്രസിഡന്റ് കെ.എൽ വിജയകുമാർ, ജനറൽ സെക്രട്ടറി ജി.ആർ. അജിത്ത്കുമാർ എന്നിവർ അറിയിച്ചു.