hi

വെഞ്ഞാറമൂട്: രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവർ പേരുമല സ്വദേശി സിദ്ദീഖ്(19), രോഗി കല്ലറ സ്വദേശി സിദ്ദീഖ്(27), ഒപ്പമുണ്ടായിരുന്ന ഷെഫീഖ് (34)എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒൻപതിന് എം.സി.റോഡിൽ കീഴായിക്കോണത്ത് വച്ചായിരുന്നു അപകടം. ഒരേ ദിശയിലാണ് വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്. അപകടത്തിൽപ്പെട്ട് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുക്കുകയും മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാാപ്രവർത്തനം. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എസ്.ആർ.ഗിരീഷ് കുമാർ,സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അജിത്ത്,ഫയർ റെസ്‌ക്യൂ ഓഫീസർമാരായ സൈഫുദ്ദീൻ,അരു,ഹോം ഗാർഡുമാരായ മനോജ്,ബിനുമോൻ,അനീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു.