j

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് ഒരു മാസത്തെ പരോൾ നൽകിയ സർക്കാർ തീരുമാനം ന നിയമ വാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പൊലീസ് റിപ്പോർട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് കൊടി സുനിക്ക് പരോൾ അനുവദിച്ചത്. 'അമ്മ അസുഖ ബാധിതയാണെന്നതിന്റെ പേരിൽ, സ്ഥിരം കുറ്റവാളിയായ ഒരാൾക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചത് ദുരൂഹമാണ്. ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കവെ ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായ കൊടി സുനി ഒരു മാസത്തെ പരോൾ കാലയളവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളത്.

.