f

ശിവഗിരി :കേരള നവോത്ഥാന സൃഷ്ടിയിലും ആധുനിക കേരളത്തിന്റെ നിർമ്മിതിയിലും ഗുരുദേവൻ വഹിച്ച പങ്ക് നിസ്തുലമാണെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പറഞ്ഞു.-
ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ച് നടന്ന ശുചിത്വം, ആരോഗ്യം ഉന്നത വിദ്യാഭ്യാസം സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉഴവുചാലുകളിൽ നുകത്തിന് പൂട്ടിയ മൃഗതുല്യമായ ജീവിതമായിരുന്നു പിന്നാക്ക ജനവിഭാഗം അനുഭവിച്ചുപോന്നത്.ചാത്തനെയും മറുതയെയും ആരാധിച്ചു ജീവിതം കഴിച്ച ജനതയെ വിപ്ലവകരമായ നേതൃത്വത്തിലൂടെയാണ് അദ്ദേഹം വെളിച്ചമുള്ള ലോകത്തേക്ക് നയിച്ചത്

ആരോഗ്യവും ശുചിത്വവും എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ജനങ്ങളെ ബോദ്ധ്യപ്പെടുത്തി ..പിണറായി സർക്കാർ ശുചിത്വത്തിനായി മിഷൻ ആരംഭിച്ചു.

ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ശുചിത്വ നിർമാർജനത്തോട് ജനങ്ങൾ മുഖം തിരിക്കുകയാണെന്നും കടകംപള്ളിഹപറഞ്ഞു.

അനന്തപുരി ഹോസ്പിറ്റൽ എം.ഡി ഡോ .മാർത്താണ്ഡപിള്ള അദ്ധ്യക്ഷനായി . വ്യക്തി ശുചിത്വത്തിൽ ശ്രദ്ധിക്കുമ്പോഴും ജനങ്ങൾ പരിസര ശുചിത്വം പാലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.ജ്ഞാനത്തിന്റെയും ആത്മീയതയുടെയും ദീപസ്തംഭമാണ് ശിവഗിരിയെന്ന്

ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ സിസാതോമസ് പറഞ്ഞു.

സാനിറ്റൈസർ ഉപയോഗം

കുറയ്ക്കണമെന്ന്

സാനിറ്റൈസറിന്റെ തുടർച്ചയായ ഉപയോഗം ചർമ്മത്തിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുമെന്നും സർജറി നടന്ന രോഗികൾ അധിക ദിവസം ഐ.സി.യു.വിൽ കിടക്കുമ്പോൾ മറ്റുചില രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഡയറക്ടർ പ്രൊഫ, ചന്ദ്രദാസ് നാരായണ പറഞ്ഞു.
കേരളത്തിൽ 20 വർഷത്തിനുള്ളിൽ 200 ശതമാനം ഹൃദ്രോഗികളുടെ വർദ്ധനയാണുള്ളതെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ. എസ് .ഹരികൃഷ്ണൻ പറഞ്ഞു. പുകവലിയാണ് 30 ശതമാനം പേരിലും ഹൃദ്രോഗ സാദ്ധ്യതയുണ്ടാക്കുന്നത്.വ്യായാമം ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
8 മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികളിൽ 70 ശതമാനവും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഗോപകുമാർ, ജി.ഡി.പി.എസ് യു. എ.ഇ ചീഫ് കോ ഓർഡിനേറ്റർ ഡോ .കെ.സുധാകരൻ എന്നിവരും സംസാരിച്ചു.സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു.