തിരുവനന്തപുരം: നിലയ്ക്കാമുക്ക് ഡോക്ടേർസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ 25-ാം വാർഷികവും
ഡോക്ടർ കണക്ട് ഗ്ലോബൽ ഓൺലൈൻ സ്പെഷ്യലിസ്റ്റ് പദ്ധതിയുടെയും ഡോക്ടർ @ ഹോം,പാലിയേറ്റീവ് കെയർ പദ്ധതിയുടെയും ഉദ്ഘാടനം ജനുവരി 1ന് രാവിലെ 11ന് നടക്കും.വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഹോസ്പിറ്റലിന്റെയും കടയ്ക്കാവൂർ ലയൺസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ 5ന് രാവിലെ 9 മുതൽ 1വരെ
പ്രമുഖ ഡോക്ടർമാർ പങ്കെടുക്കുന്ന സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.