തിരുവനന്തപുരം: ദി ഡെയിൽ വ്യൂ സന്നദ്ധസംഘടനയുടെ അൻപതാം വാർഷികത്തിന്റെയും ഡെയിൽവ്യൂ ട്രാൻസ്‌ജെൻഡർ സുരക്ഷാ പ്രോജക്ടിന്റെ പത്താം വാർഷികത്തിന്റെയും ഭാഗമായി ഐക്യട്രാൻസ്‌ജെൻഡർ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഡെയിൽവ്യൂ ഡയറക്ടർ ദിപിൻ ദാസ് അറിയിച്ചു.ജനുവരി 3ന് രാവിലെ 11ന് പാളയം ഹസൻ മരക്കാർ ഹാളിൽ ആന്റണി രാജു എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഡെയിൽവ്യൂ ക്രിശാന്ത കെയർ പദ്ധതിയുടെ പെൻഷൻ സ്‌കീം (ക്രിശാന്ത ട്രാൻസ് കെയർ പെൻഷൻ സ്‌കീം), ട്രാൻസ്ജൻഡറുകൾക്കിടയിലെ ആത്മഹത്യ പ്രവണത തടയുന്നതിനുള്ള പിന്തുണ, സൈക്യാട്രിക് ക്ലിനിക്, കൗൺസിൽ സേവനങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. ട്രാൻസ്ജൻഡേഴ്സിന്റെ കലാപരിപാടികളും അരങ്ങേറും.
ഡെയിൽവ്യൂ ട്രാൻസ്‌ജെൻഡർ പ്രോജക്ട് മാനേജർ രാഹുൽ, ഒയാസിസ് സെക്രട്ടറി ശ്രീമയി, അസ്മ,ശ്രീക്കുട്ടി, കുഞ്ഞാറ്റ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.