
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിനിമ-സീരിയൽ താരം ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്രുമോർട്ടം റിപ്പോർട്ട്. കടുത്ത കരൾ രോഗ ബാധിതനായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. നിലത്തു വീണപ്പോഴുണ്ടായ ആന്തരിക രക്തസ്രാവമാകാം മരണ കാരണം. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവരുമ്പോൾ കൂടുതൽ വ്യക്തത വരുമെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു.