
മലയിൻകീഴ്: അണപാട് 27 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ ദമ്പതികൾ ഉൾപ്പെടെയുള്ളവർക്ക് എം.ഡി.എം.എ നൽകിയ കാട്ടാക്കട ആമച്ചൽ ത്രിവേണി നിവാസിൽ അഭിജിത്തിനെ(30,തമ്പി) ബാംഗ്ലൂരിൽ നിന്നും കാട്ടാക്കട ഡിവൈ.എസ്.പി.ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലയിൻകീഴ് അണപ്പാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന കാട്ടാക്കട കിള്ളി കൊല്ലോട് കുമിളി തലക്കൽ പുത്തൻ വീട്ടിൽ നസീം (25), ഭാര്യ ഇലിപ്പോട് ബാലകൃഷ്ണ റോഡിൽ ബൈത്തിനൂർ ഹസ്ന ഷെറിൻ(23), നസീമിന്റെ സുഹൃത്തുക്കളായ
കിള്ളി കൊല്ലോട് പാറവിളാകത്ത് പുത്തൻ വീട്ടിൽ റഫീഖ് (26), കാട്ടാക്കട കൊറ്റംപള്ളി അമ്പലത്തിൻകാല പഞ്ചമി ഹൗസിൽ സന്ദീപ് (26)എന്നിവരെ
ഇക്കഴിഞ്ഞ 5ന് പിടികൂടിയിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അഭിജിത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.