
ശിവഗിരി: ലോകത്തെ മാറ്റിത്തീർത്തു എന്നതാണ് ശ്രീനാരായണഗുരുദേവൻ ചെയ്ത കർമ്മമെന്ന് വി.ജോയി എം.എൽ.എ. തന്റെ ഭാരതപര്യടനത്തിന്റെ അവസാന ഘട്ടത്തിൽ സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചപ്പോഴാണ് ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. എന്നാൽ, ഇക്കാര്യം നേരത്തെ മനസിലാക്കിയ ഗുരുദേവൻ അതിനുമുൻപ് തന്നെ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി വിപ്ലവം സൃഷ്ടിച്ചിരുന്നു. ചാതുർവർണ്യത്തിന്റെ അടിവേരറുക്കുകയായിരുന്നു ഗുരുദേവൻ.