a

വെട്രി നായകനായി എം. സെൽവകുമാർ കഥ എഴുതി സംവിധാനം ചെയ്യുന്ന ബമ്പർ ജനുവരി 3ന് തിയേറ്ററിൽ. ശബരിമലയുടെ പശ്ചാത്തലത്തിൽ തമിഴ്, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മലയാളി താരങ്ങളായ ഹരീഷ് പേരടിയും സീമ ജി. നായരും ടിറ്റോ വിൽസണും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ പേര് പോലെത്തന്നെയാണ് കഥാഗതിയും . ബമ്പർ ലോട്ടറി അടിക്കുന്ന ഒരാളുടെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നാണ് സിനിമ പറയുന്നത്.

ശിവാനി നാരായണൻ നായികയാകുന്ന ചിത്രത്തിൽ കവിത ഭാരതി, ജി.പി. മുത്തു, തങ്കദുരെ, ആതിര, പാണ്ടി ലക്ഷ്‌മി, മാടൻ ദക്ഷിണാമൂർത്തി എന്നിവരാണ് മറ്റു താരങ്ങൾ. സംഗീത സംവിധാനം ഗോവിന്ദ് വസന്ത, പശ്ചാത്തല സംഗീതം കൃഷ്ണ, ഛായാഗ്രഹണം വിനോദ് രത്‌നസ്വാമി, എഡിറ്റർ: എം.യു. കാശിനാഥൻ. വേദ പിക്‌ചേഴ്സിന്റെ ബാനറിൽ എസ്. ത്യാഗരാജ, ബി.ഇ.ടി ആനന്ദജ്യോതി എന്നിവർ ചേർന്നാണ് നിർമ്മാണം.