m

നെയ്യാറ്റിൻകര : ഡോ.ജി.ആർ.പബ്ലിക് സ്കൂൾ മാനേജിംഗ് ട്രസ്റ്റിയും മാധവിമന്ദിരം ലോകസേവാട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ സിസ്റ്റർ മൈഥിലി (78) നിര്യാതയായി. ഇന്നലെ രാവിലെയാണ് അന്തരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് മാധവിമന്ദിരം വീട്ടുവളപ്പിൽ നടക്കും.1947 സെപ്ത‌ംബർ 10-ന് അഭിഭാഷകനായ വി.ശങ്കരന്റെയും ഗൗരിയുടെയും മകളായി മൈഥിലി ജനിച്ചത്.അമ്മയുടെ ദേഹവിയോഗത്തെത്തുടർന്ന് മധുര ഗാന്ധി ഗ്രാമിലെ പ്രവർത്തനങ്ങൾ മാറ്റിവച്ച് ഡോ.രാമചന്ദ്രന്റെ മാതൃഗേഹമായ നെയ്യാറ്റിൻകരയിൽ എത്തിയീരുന്നു.സാമൂഹികരംഗത്ത് സിസ്റ്റർ മൈഥിലിയുടെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ ഗാന്ധിശിഷ്യനും സ്വാതന്ത്ര്യസമര സേനാനിയുമായ ഡോ.ജി.രാമചന്ദ്രൻ, തന്റെ സേവനരംഗത്ത് മൈഥിലിയുടെ സാന്നിധ്യം എന്നും തുണയേകും എന്ന് മനസ്സിലാക്കി. തന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിൻതുണ നൽകിയ ഡോ.ജി.രാമചന്ദ്രനെ ഗുരുവായി സിസ്റ്റർ മൈഥിലി സ്വീകരിക്കുകയും ചെയ്തു. മന്ത്രി ജി.ആർ.അനിൽ. എം.എൽ.എ മാരായ കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ, ഐ.വി.സതീഷ്, എം.വിൻസെന്റ്, രാഷ്ട്രീയ നേതാക്കളായ നീലലോഹിതദാസൻ നാടാർ,എം.എം.ഹസ്സൻ എന്നിവർ സിസ്റ്റർമൈഥിലിയുടെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.