
ബാലരാമപുരം: ജനുവരി നാല് മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവ വിളംബരത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ പഞ്ചായത്ത് തല ഉദ്ഘാടനം പൂങ്കോട് ഗവൺമെന്റ് എൽ.പി.എസിൽ നടന്നു.വിദ്യാർത്ഥികൾക്ക് ഭക്ഷ്യസാധനങ്ങൾ കൈമാറി പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് പ്രവീണ, ബി.ആർ.സി ട്രെയിനർ രജനി ഗോപാൽ, ക്ലസ്റ്റർ കോർഡിനേറ്റർ പി.വി ബിജു, സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീരഞ്ജിനി, പി.ടി.എ പ്രതിനിധികൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പഥമാദ്ധ്യാപിക മിനിമോൾ സ്വാഗതം പറഞ്ഞു.