
ഉള്ളൂർ: ടി.എം.വർഗീസിന്റെ 63-ാമത് ചരമാവാർഷിത്തോടനുബന്ധിച്ച് കേശവദാസപുരം ടി.എം.വർഗീസ് പ്രതിമയ്ക്ക് മുന്നിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും മുൻ നിയമസഭ സ്പീക്കർ വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കുമാരപുരം രാജേഷ് അദ്ധ്യക്ഷത വഹിച്ചു.മണക്കാട് സുരേഷ്,അഡ്വ.ഷിഹാബ്ബുദീൻ കാര്യത്ത്,ജോൺസൻ ജോസഫ്,ചെറുവയ്ക്കൽ പത്മകുമാർ,കടകംപള്ളി ഹരിദാസ്,ജലീൽ മുഹമ്മദ്,കോട്ടമുകൾ സുഭാഷ്,ഉള്ളൂർ മുരളി,മുട്ടട ജോർജ്,നജീവ് ബഷീർ,ചാരാച്ചിറ രാജീവ്,അലത്തറ അനിൽ,പട്ടം സുധീർ തുടങ്ങിയവർ പങ്കെടുത്തു.പുഷ്പാർച്ചനയ്ക്ക് ഇടവക്കോട് അശോകൻ,സി.ജി.രാജേന്ദ്രബാബു,വത്സല കുമാർ,പട്ടം തുളസി,തോമസ് ചെറിയാൻ,ടി.വി.സുരേഷ്,ത്രേസിയാമ്മ,പ്രകാശൻ സുചിത്ര,കുച്ചിപുറം തങ്കപ്പൻ,പട്ടം തുളസി,പാറോട്ടുകോണം പ്രദീപ്,കുഞ്ഞുമോൻ,അനികുമാർ,ചാലക്കുഴി ബിനു,സുജിത് തുടങ്ങിയവർ നേതൃത്വം നൽകി.