vld-1

വെള്ളറട: കാരക്കോണം ദി യുണൈറ്റഡ് ക്രിസ്ത്യൻ ഫിലോഷിപ്പിന്റെ നേതൃത്വത്തിൽ ക്രസ്മസ് ആഘോഷം സംഘടിപ്പിച്ചു. 30 ഓളം സഭയിലെ വിശ്വാസികൾ പങ്കെടുത്ത ഘോഷയാത്ര നെയ്യാറ്റിൻകര രൂപത മെത്രാൻ വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. ഫാ. എ.റ്റി. ഷിബു അദ്ധ്യക്ഷത വഹിച്ചു. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് എച്ച്.ജി മാത്യൂസ് മോർ സിൽവാനോസ് എപ്പിസ്കോപ്പ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.എഫ്.എം മുൻ ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് മുഖ്യ സന്ദേശം നൽകി. വൈ.കെ. മോഹൻദാസ് ക്രിസ്മസ് സന്ദേശം നൽകി. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ചികിത്സ ധനസഹായ വിതരണം നടത്തി. ഫിലോഷിപ്പ് സെക്രട്ടറി സജിൻ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജോസഫ് അനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളി, ദേവികോട് പഞ്ചായത്ത് പ്രസിഡന്റ് ഷാജി, പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.