intuc

മലയിൻകീഴ്: വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്ജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മലയിൻകീഴ് വൈദ്യുതി ഓഫീസിലേക്ക് ഐ.എൻ.ടി.യു.സി പന്തം കൊളുത്തി പ്രതിഷേധ മാർച്ച് നടത്തി.വൈദ്യുതി ഓഫീസിന് മുന്നിൽ ചേർന്ന യോഗത്തിൽ

ഐ. എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് മലയം ശ്രീകണ്ഠൻ നായരുടെ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മലവിള ബൈജു ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കാട്ടാക്കട രാമു,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റുമാരായ പൊറ്റയിൽ അനി,കുളങ്ങരക്കോണം മോഹനൻ,കൊല്ലംകോണം മധു,ശ്രീരംഗൻ,ജില്ലാ കമ്മിറ്റിയംഗം വിജയൻ,സേവിയർ,പത്മൻ,റെജി,സതികുമാർ,സുരേഷ്, വിനോദ്,പ്രദീപ് രാജേഷ് എന്നിവർ സംസാരിച്ചു.