കഴക്കൂട്ടം: കണിയാപുരത്ത് ആധുനിക വാതക ശ്മശാനം ബുധനാഴ്ച തുറക്കും.വൈകിട്ട് 4ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.കണിയാപുരം മുസ്ലിം ഹൈസ്കൂളിന് സമീപം രണ്ടുകോടി രൂപ ചെലവിലാണ് പ്രശാന്തി എന്ന പേരിൽ ശ്മശാനം നിർമ്മിച്ചത്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ടാണ് ചെലവഴിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ,വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഹരിപ്രസാദ്,അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ,ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ തുടങ്ങിയവർ പങ്കെടുക്കും.