തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് കടകംപള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുവാതിൽകോട്ട കുടുംബി സേവാഹാളിൽ അനുസ്മരണ സമ്മേളനം നടത്തി. മണ്ഡലം പ്രസിഡന്റ് കൊച്ചുവേളി രാജേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഭിലാഷ്.ആർ.നായർ, സി.ജയചന്ദ്രൻ, മുൻ മണ്ഡലം പ്രസിഡന്റ് കരിക്കകം സുരേന്ദ്രൻ, യു.പ്രദീപ്, ശ്രീകണ്ഠൻ നായർ, ഷാജിസന്ധീപ്, ശിവകുമാർ, അനി കമ്പിക്കകം, കുഞ്ഞുമോൻ, പേട്ട പ്രവീൺ, മഹേന്ദ്രദാസ്, സുരേഷ് കുമാർ, കങ്കൻ, ആർ.എസ്. മധു, നസറുദീൻ തുടങ്ങിയവർ പങ്കെടുത്തു.