
പാറശാല: ജില്ലാ പഞ്ചായത്ത് യുവജന ക്ഷേമ ബോർഡുമായി സഹകരിച്ച് നുവച്ചപുരത്ത് നടന്ന ജില്ലാ കേരളോത്സവം സമാപിച്ചു. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകൾ, 4 നഗരസഭകൾ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള 3000ൽ പരം മത്സരർത്ഥികളാണ് പങ്കെടുത്തു. മത്സരത്തിൽ 404 പോയിന്റ് നേടിയ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും 383 പോയിന്റ് നേടി പാറശാല ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും 256 പോയിന്റ്നേടി തിരുവനന്തപുരം കോർപ്പറേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനയോഗത്തിൽ വിജയികൾക്കും സ്ഥാപനങ്ങൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനം ഐ.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌മാരായ വി.താണുപിള്ള, എസ്.കെ.ബെൻഡാർവിൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത്കുമാർ, അഡ്വ.എസ്. അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ.വത്സലകുമാർ, സൂര്യ എസ്.പ്രേം, യുവജനക്ഷേമ ബോർഡ് പ്രോഗ്രാം ഓഫീസർ ആർ.എസ്.ചന്ദ്രികാദേവി, കോ-ഓർഡിനേറ്റർ എ.എം.അൻസാരി ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, ജില്ലാപഞ്ചായത്ത് സെക്രട്ടറി വൈ.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.