
പാലോട്: കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദിയോട് ജംഗ്‌ഷനിൽ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ സർവകക്ഷി അനുസ്മരണം നടന്നു. മണ്ഡലം പ്രസിഡന്റ് നന്ദിയോട് ജീവകുമാറിന്റെ അദ്ധ്യക്ഷതയിൽ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം ജി.എസ്. ഷാബി,പി.എസ്.ബാജിലാൽ,ബി.സുശീലൻ,ബി.എൽ. കൃഷ്ണ പ്രസാദ്, ബി.എസ്.രമേശൻ,വിനു.എസ്. ലാൽ,പച്ച രവി,കാനാവിൽ ഷിബു,രാജ് കുമാർ,ആലുകുഴി ചന്ദ്രമോഹൻ,കളിപ്പാറ സനൽ,പുലിയൂർ സനൽ,പി. രാജീവൻ,പേരയം സിഗ്നി,മോഹനൻ,ആർ.സി. രാജേഷ്,സി.പി. വിനോദ്,ജെറോം,ബിന്ദു,ഷീന പ്രസാദ്,മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.