police

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് കമ്മിഷണർമാരെയും ഐ.ജിമാരെയുമടക്കം മാറ്റി പൊലീസിൽ അഴിച്ചുപണി. തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാക്കി. ഐ.ജി റാങ്കുള്ളതാണ് ഈ തസ്തിക. ഡി.ഐ.ജിയുടെ എക്സ് കേഡർ തസ്തിക ഒരു വർഷത്തേക്ക് സൃഷ്ടിച്ചാണ് തോംസൺ ജോസിനെ നിയമിച്ചത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജി.സ്പർജ്ജൻകുമാറിനെ ഇന്റലിജൻസ് ഐ.ജിയാക്കി. ആഭ്യന്തര സുരക്ഷയുടെ അധികചുമതലയുമുണ്ട്. ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച ടി.നാരായണനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറാക്കി.

അഡ്‌മിനിസ്ട്രേഷൻ ഡി.ഐ.ജി എസ്.സതീഷ് ബിനോയെ എറണാകുളം റേഞ്ച് ഡി.ഐ.ജിയാക്കി. യതീഷ് ചന്ദ്രയാണ് കണ്ണൂർ റേഞ്ചിലെ പുതിയ ഡി.ഐ.ജി. ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച എസ്.ഹരിശങ്കറിനെ തൃശൂർ റേഞ്ചിൽ നിയമിച്ചു. കെ.കാർത്തിക്കിനെ സ്ഥാനക്കയറ്റത്തോടെ വിജിലൻസ് ഡി.ഐ.ജിയാക്കി. വിജിലൻസ് ആസ്ഥാനത്തെ ഐ.ജിയുടെ അധികചുമതലയും കാർത്തിക്കിനാണ്.

ഉത്തരമേഖലാ ഐ.ജിയായിരുന്ന കെ.സേതുരാമനെ പൊലീസ് അക്കാഡമിയിൽ ഡയറക്ടറാക്കി. ഇന്റലിജൻസ് ഐ.ജിയായിരുന്ന കാളിരാജ് മഹേഷ് കുമാറിനെ ട്രാഫിക്, റോഡ് സുരക്ഷാ ഐ.ജിയാക്കി. രാജ്പാൽ മീണയെ സ്ഥാനക്കയറ്റത്തോടെ ഉത്തരമേഖലാ ഐ.ജിയാക്കി. ജെ.ജയനാഥിനെ മനുഷ്യാവകാശ കമ്മിഷനിൽ ഐ.ജിയായും നിയമിച്ചു.

2011ലെ ബാച്ചിൽപെട്ട യതീഷ് ചന്ദ്ര, ഹരിശങ്കർ, കെ.കാർത്തിക്, ടി.നാരായണൻ, പ്രതീഷ് കുമാർ (കേന്ദ്രഡെപ്യൂട്ടേഷനിൽ) എന്നിവർക്കാണ് ഡി.ഐ.ജി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകിയത്. 2007ബാച്ചിലെ ദേബേഷ് കുമാർ ബെഹറ, ഉമാബെഹറ (കേന്ദ്രഡെപ്യൂട്ടേഷൻ), രാജ്പാൽ മീണ, ജെ.ജയനാഥ് എന്നിവരെ ഐ.ജിമാരാക്കി.

 ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക​ൾ​ക്ക് ​കൂ​ട്ട​സ്ഥ​ലം​മാ​റ്റം, കെ.​എ​സ്.​ ​സു​ദ​ർ​ശ​ൻ​ ​തി​രു.​ ​റൂ​റ​ൽ​ ​എ​സ്.​പി

​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക​ള​ട​ക്കം​ ​ഇ​രു​പ​ത് ​എ​സ്.​പി​മാ​രെ​ ​മാ​റ്റി​ ​പൊ​ലീ​സി​ൽ​ ​വ​ൻ​ ​അ​ഴി​ച്ചു​പ​ണി.​ ​കൊ​ച്ചി​ ​സി​റ്റി​യി​ൽ​ ​ക്ര​മ​സ​മാ​ധാ​നം,​ ​ട്രാ​ഫി​ക് ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​റാ​യ​ ​കെ.​എ​സ് ​സു​ദ​ർ​ശ​നെ​ ​തി​രു​വ​ന​ന്ത​പു​രം​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​ക്കി.​ ​തി​രു​വ​ന​ന്ത​പു​രം​ ​റൂ​റ​ൽ​ ​എ​സ്.​പി​ ​കി​ര​ൺ​ ​നാ​രാ​യ​ണ​നെ​ ​കൊ​ല്ലം​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റാ​ക്കി.​ ​ഗ​വ​ർ​ണ​റു​ടെ​ ​എ.​ഡി.​സി​യാ​യി​രു​ന്ന​ ​അ​രു​ൾ​ ​ആ​ർ.​ബി​ ​കൃ​ഷ്ണ​യെ​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ടാ​ക്കി.
കോ​സ്റ്റ​ൽ​ ​പൊ​ലീ​സ് ​എ.​ഐ.​ജി​യാ​യ​ ​ജി.​പൂ​ങ്കു​ഴ​ലി​യെ​ ​എ.​ഐ.​ജി​ ​(​പേ​ഴ്സ​ണ​ൽ​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​മാ​റ്റി.​ ​കൊ​ല്ലം​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ചൈ​ത്ര​ ​തെ​രേ​സാ​ ​ജോ​ണി​നെ​ ​കോ​സ്റ്റ​ൽ​ ​പൊ​ലീ​സ് ​എ.​ഐ.​ജി​യാ​ക്കി.​ ​തൃ​ശൂ​ർ​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ന​വ​നീ​ത് ​ശ​ർ​മ്മ​യെ​ ​പൗ​രാ​വ​കാ​ശ​ ​ചു​മ​ത​ല​യു​ള്ള​ ​സൂ​പ്ര​ണ്ടാ​ക്കി.
പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ആ​ർ.​ആ​ന​ന്ദി​നെ​ ​വി.​ഐ.​പി​ ​സെ​ക്യൂ​രി​റ്റി​ ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​റാ​ക്കി.​ ​സാ​യു​ധ​ ​ബ​റ്റാ​ലി​യ​ൻ​ ​ക​മ​ൻ​ഡാ​ന്റി​ന്റെ​യും​ ​ഡി.​ഐ.​ജി​യു​ടെ​യും​ ​അ​ധി​ക​ ​ചു​മ​ത​ല​യു​ണ്ട്.​ ​ക​ണ്ണൂ​ർ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​അ​ജി​ത് ​കു​മാ​റി​നെ​ ​പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​ക്കി.​ ​ടെ​ക്നി​ക്ക​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​എ​സ്.​പി​ ​അ​ങ്കി​ത് ​അ​ശോ​ക​നെ​ ​സൈ​ബ​ർ​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​സൂ​പ്ര​ണ്ടാ​ക്കി.​ ​ക്രൈം​ബ്രാ​ഞ്ച് ​എ​ക്ക​ണോ​മി​ക് ​ഒ​ഫ​ൻ​സ് ​വിം​ഗ് ​സൂ​പ്ര​ണ്ട് ​കെ.​ഇ.​ബൈ​ജു​വി​നെ​ ​കോ​ഴി​ക്കോ​ട് ​റൂ​റ​ൽ​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​ക്കി.
എ​സ്.​എ.​പി​ ​ക​മ​ൻ​ഡാ​ന്റ് ​അ​ബ്ദു​ൾ​ ​റാ​ഷി​യെ​ ​എ​ക്ക​ണോ​മി​ക് ​ഒ​ഫ​ൻ​സ് ​വിം​ഗ് ​തി​രു​വ​ന​ന്ത​പു​രം​ ​റേ​ഞ്ച് ​എ​സ്.​പി​യാ​ക്കി.​ ​വ​നി​താ​ ​ബ​റ്റാ​ലി​യ​ൻ​ ​ക​മ​ൻ​ഡാ​ന്റ് ​കെ.​മു​ഹ​മ്മ​ദ് ​ഷാ​ഫി​യെ​ ​എ​ക്ക​ണോ​മി​ക് ​ഒ​ഫ​ൻ​സ് ​വിം​ഗ് ​എ​റ​ണാ​കു​ളം​ ​റേ​ഞ്ച് ​എ​സ്.​പി​യാ​ക്കി.​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ട് ​ബി.​കൃ​ഷ്ണ​കു​മാ​റി​നെ​ ​തൃ​ശൂ​ർ​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​ക്കി.

​ ​പി.​നി​തി​ൻ​രാ​ജ് ​ക​ണ്ണൂ​ർ​ ​സി​റ്റി​യിൽ
കോ​ഴി​ക്കോ​ട് ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​പി.​നി​തി​ൻ​രാ​ജി​നെ​ ​ക​ണ്ണൂ​ർ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റാ​ക്കി.​ ​ടെ​ലി​കോം​ ​എ​സ്.​പി​ ​എ​സ്.​ആ​ർ​ ​ജ്യോ​തി​ഷ് ​കു​മാ​റി​നെ​ ​വി​ജി​ല​ൻ​സ് ​ആ​സ്ഥാ​ന​ത്ത് ​എ​സ്.​പി​യാ​ക്കി.​ ​അ​ഞ്ചാം​ ​സാ​യു​ധ​ ​ബ​റ്റാ​ലി​യ​ൻ​ ​ക​മ​ൻ​ഡാ​ന്റ് ​വി.​ഡി​ ​വി​ജ​യ​നെ​ ​ടെ​ലി​കോം​ ​എ​സ്.​പി​യാ​ക്കി.​ ​അ​ശ്വ​തി​ ​ജി​ജി​യെ​ ​സ്ഥാ​ന​ക്ക​യ​റ്റ​ത്തോ​ടെ​ ​കൊ​ച്ചി​ ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​റാ​ക്കി.​ ​കെ.​എ​സ്.​ ​ഷ​ഹ​ൻ​ഷാ​യെ​ ​എ​സ്.​എ.​പി​ ​ക​മ​ൻ​ഡാ​ന്റാ​ക്കി.​ ​ഇ​രി​ട്ടി​ ​എ.​എ​സ്.​പി​ ​യോ​ഗേ​ഷി​നെ​ ​വ​നി​താ​ ​ബ​റ്റാ​ലി​യ​ൻ​ ​ക​മ​ൻ​ഡാ​ന്റാ​ക്കി.​ ​സ്ഥാ​ന​ക്ക​യ​റ്റ​ത്തോ​ടെ​ ​മോ​ഹി​ത് ​റാ​വ​ത്തി​നെ​ ​അ​ഞ്ചാം​ ​സാ​യു​ധ​ ​ബ​റ്റാ​ലി​യ​ൻ​ ​ക​മ​ൻ​ഡാ​ന്റാ​ക്കി.