തിരുവനന്തപുരം: ഭാരതീയ വിദ്യാഭവൻ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന ജേർണലിസം കോഴ്‌സിന്റെ അന്തിമ ഫലപ്രഖ്യാപനത്തിൽ തിരുവനന്തപുരം കേന്ദ്രത്തിന് നേട്ടം.ഒന്നാം റാങ്കുൾപ്പെടെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ മൂന്നെണ്ണം കരസ്ഥമാക്കിയാണ് തിരുവനന്തപുരം ഭവൻസ് ഒന്നാമതെത്തിയത്.93 ശതമാനം മാർക്കോടെ ഒന്നാം റാങ്കും,കുലപതി ഗോൾഡ് മെഡലും ഗംഗ സതീഷ് സ്വന്തമാക്കി.92 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും സിൽവർ മെഡലും സ്വന്തമാക്കിയത് സൗമ്യ ജെ.വിയാണ്. വിഷയാധിഷ്ഠിത മേഖലയിൽ ജേ‌ർണലിസ്റ്റിക്ക് റൈറ്റിംഗിൽ 94 ശതമാനം മാർക്കോടെ പോത്തൻ ജോസഫ് മെമ്മോറിയൽ സിൽവർ മെഡൽ അനീസ.എ കാരസ്ഥമാക്കി. 15നു പൂജപ്പുരയിലുള്ള കോളേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി.ബാലകൃഷ്ണൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വിവരാവകാശ കമ്മിഷണർ സോണിച്ചൻ.പി ജോസഫ് മുഖ്യാതിഥിയാകും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.