chathukutty

കോയമ്പത്തൂർ: കോയമ്പത്തൂർ ശ്രീനാരായണ ഗുരു എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ലൈഫ് മാനേജ്മെന്റ് ട്രസ്റ്റിയായ അഡ്വ. പി.ചാത്തുക്കുട്ടി രണ്ടാം തവണയും ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. കോയമ്പത്തൂർ സി.എം.എസ് എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ലൈഫ് മാനേജ്മെന്റ് ട്രസ്റ്റികൂടിയാണ്. കോഴിക്കോട് ശ്രീനാരായണഗുരു എഡ്യുക്കേഷൻ സൊസൈറ്റിയുടെ ഡയറക്ടറുമാണ്. അഭിഭാഷക വൃത്തിയിൽ അമ്പതുവർഷം പിന്നിട്ടിട്ടുണ്ട്. കൽപ്പറ്റ നഗരസഭാ ചെയർമാൻ, മലബാർദേവസ്വം ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.