cks
സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന കമ്മറ്റി അംഗവും എൽ.ഡി.എഫ് ജില്ലാ കൺവീനറും മുൻ എം.എൽ.എയുമായ സി.കെ.ശശീന്ദ്രൻ തന്റെ പൊന്നടയിലെ വീടിന് മുന്നിൽ പതാക ഉയർത്തുന്നു.ഭാര്യ സി.ഉഷ,മകൾ അനഘ എസ് എന്നിവർ സമീപം

കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ ഈ മാസം 21 മുതൽ 23 വരെ നടക്കുന്ന വയനാട് ജില്ലാസമ്മേളന പ്രചാരണമായി ജില്ലയിലെ 11,678 പാർടി അംഗങ്ങളുടെ വീടുകൾ, 823 ബ്രാഞ്ച് കേന്ദ്രങ്ങൾ, ജില്ലാ കമ്മിറ്റി മുതൽ ലോക്കൽ കമ്മിറ്റിവരെയുള്ള ഓഫീസുകൾ എന്നിവിടങ്ങളിൽ പതാക ഉയർത്തി. ബ്രാഞ്ച് – ലോക്കൽ കേന്ദ്രങ്ങളിൽ 24–ാം പാർടി കോൺഗ്രസിനെ സൂചിപ്പിക്കുന്ന 24 കൊടികൾ ഉയർന്നു. ജില്ലാ കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിൽ ജില്ലാ സെക്രട്ടറി പി ഗഗാറിൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ. റഫീഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. സുഗതൻ, വി ഹാരിസ്, കെ.എം ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. ബത്തേരിയിൽ ഏരിയാ സെക്രട്ടറി പി.ആർ ജയപ്രകാശ്, മീനങ്ങാടിയിൽ ഏരിയാ സെക്രട്ടറി എൻ.പി കുഞ്ഞുമോൾ, പുൽപ്പള്ളിയിൽ ഏരിയാ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, മാനന്തവാടിയിൽ ഏരിയാ സെക്രട്ടറി പി.ടി ബിജു പനമരത്ത് ഏരിയാ സെക്രട്ടറി എ. ജോണി, കൽപ്പറ്റയിൽ ഏരിയാ സെക്രട്ടറി വി. ഹാരിസ്, വൈത്തിരിയിൽ കെ.പി രാമചന്ദ്രൻ എന്നിവർ ഏരിയാ കമ്മിറ്റി ഓഫീസുകളിൽ പതാക ഉയർത്തി. സമ്മേളനത്തിന്റെ ഭാഗമായി വയനാട്ടിലെങ്ങും അനുബന്ധ പരിപാടികൾ നടന്ന് കൊണ്ടിരിക്കുകയാണ്.