ki

കൽപ്പറ്റ: ബി.ജെ.പി മുൻ വയനാട് ജില്ലാ പ്രസിഡന്റും മുതിർന്ന ബി.ജെ.പി നേതാവുമായിരുന്ന കെ.പി മധു കോൺഗ്രസിൽ ചേർന്നു. ബി.ജെ.പിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി മധു പറഞ്ഞു.

ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ എന്നിവർ കെ.പി. മധുവിന് അംഗത്വം നൽകി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഡി.സി.സി ഓഫീസിലെത്തിയത്. കോൺഗ്രസ്‌ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു.