s

സുൽത്താൻബത്തേരി: അമിതമായ മുസ്ലീം പ്രീണന നയം പാർട്ടിക്ക് തിരിച്ചടിയായെന്നും ഇത് മറ്റ് മതസ്ഥരെ പാർട്ടിയിൽ നിന്നകറ്റാനും തിരഞ്ഞെടുപ്പിൽ വോട്ട് കുറയാനും ഇടയാക്കിയെന്നും സി.പി.എം. ജില്ലാ പ്രതിനിധി സമ്മേളനത്തിൽ വിമർശനം

പാർട്ടിയുടെ കീഴിലുള്ള ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിക്കെതിരെയും രൂക്ഷമായ വിമർശനമാണ് ഉയർന്നത്

മുസ്ലീം പ്രീണന നയം കാരണം മറ്റ് ന്യൂനപക്ഷങ്ങൾ പാർട്ടിയിൽ നിന്നകലുകയും പല ഭൂരിപക്ഷ സമുദായങ്ങളും പാർട്ടിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇത് പാർട്ടിക്ക് സ്ഥിരമായി കിട്ടുന്ന വോട്ടുകളിലും കുറവ് വരാൻ ഇടയാക്കി. സി.പി.എം മുസ്ലീം പ്രീണനമാണ് നടത്തുന്നതെന്ന് പറഞ്ഞ് മറ്റ് ന്യൂനപക്ഷങ്ങൾ വോട്ട് ചെയ്യാതിരുന്നപ്പോൾ, മുസ്ലീങ്ങളും പാർട്ടിക്ക് കാര്യമായി വോട്ട് ചെയ്തില്ല. ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർക്ക് പണം തിരികെ നൽകാത്തത് ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചു . തിരുനെല്ലിയിൽ കോഴിഫാം നടത്തുന്നതിന്‌ പണം നിക്ഷേപിച്ച 4 വനിതകളിൽ മൂന്ന്‌പേർ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് പ്രശ്നം ചർച്ചയായത്. ബ്രഹ്മഗിരി മാംസ സംസ്‌കരണ ഫാക്ടറി അടക്കമുളളവയുടെ പ്രവർത്തനം നിലച്ചതോടെയാണ് നിക്ഷേപം നടത്തിയ വനിതകൾ തുക തിരികെ ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചത്.

മുണ്ടക്കൈ ഉരുൾ ദുരന്തത്തിനിരയായവരുടെ പുനരധിവാസം നീണ്ടുപോകുന്നതിനെതിലും

വിമർശനമുയർന്നു. ദുരന്തത്തിനിരയായവർക്ക് അടിയന്തര പുനരധിവാസമുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ കാലതാമസമുണ്ടായി . സർക്കാരിന്റെ എല്ലാ വകുപ്പുകളും പുനരധിവാസകാര്യത്തിൽ കാര്യമായി ഇടപെട്ടില്ലന്നും വിമർശനമുയർന്നു.