
മാനന്തവാടി: ആദിവാസി യുവാവായ മാതനെ യുവാക്കൾ കാറിൽ കെട്ടി വലിച്ചിഴച്ച സംഭവത്തിനു പിന്നാലെ കെ.എസ്.ഇ.ബിയുടെ കണ്ണിൽ ചോരയില്ലാത്ത നടപടിയും. യുവാക്കളുടെ ആക്രമണത്തെ തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മാതന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ ബിൽതുക അടക്കാത്തതിന്റെ പേരിൽ ഇന്നലെ വിച്ഛേദിച്ചു. പയ്യമ്പളളി ചെമ്മാട് ഉന്നതിയിലെ കണക്ഷനാണ് വിച്ഛേദിച്ചത്. മാതൻ ആശുപത്രിയിലാണെന്നും ഉടൻ ബിൽതുക അടക്കാമെന്ന് ബന്ധുക്കൾ പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെവികൊണ്ടില്ല. 262 രൂപയാണ് ബിൽസംഖ്യ. ആശുപത്രിയിൽ കഴിയുന്നതിനാലാണ് ബിൽ തുക അടക്കാൻ മാതന് കഴിയാതെ പോയത്.