veed
കാട്ടാന തകർത്ത വീട്

ചേകാടി: ചേകാടി വനപാതയിൽ വന്യജീവി ആക്രമണം തുടർക്കഥയാകുന്നു. വനാതിർത്തിയിൽ തൂക്ക് ഫെൻസിംഗ് സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല. ചേകാടി, കൊണ്ടുവാടി, പൊളന്ന പ്രദേശങ്ങളിൽ സമീപ കാലത്ത് വന്യജീവി ശല്യം രൂക്ഷമായിട്ടുണ്ട്. മാസങ്ങളോളം കാവൽ കിടന്നാണ് നെൽകൃഷി വിളവെടുപ്പ് അടക്കം നടത്തിയത്. ഈ മാസം ആദ്യം വഴിയാത്രക്കാരനെ കാട്ടാന കുത്തി പരിക്കേൽപ്പിച്ചിരുന്നു. പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പ് ആൾട്ടർനേറ്റീവ് സ്‌കൂളിനായി നിർമ്മിച്ച ചുറ്റുമതിലടക്കം കാട്ടാന തകർത്തു. വന്യജീവി ശല്യം തുടരുമ്പോഴും പ്രതിരോധ സംവിധാനങ്ങൾ വനാതിർത്തിയിൽ വരുത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.