h

സുൽത്താൻ ബത്തേരി: വയനാട് ഡി. സി. സി ട്രഷറർ എൻ. എം. വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിൽ അന്വേഷണം വേണമെന്ന് ഡി.സി.സി പ്രസിഡന്റ് എൻ. ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു. അന്വേഷണം നടത്തണമെന്ന് സി.പി.എം സുൽത്താൻ ബത്തേരി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടത് മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഡി. സി. സി. പ്രസിഡന്റിന്റെ പ്രതികരണം.

അർബൻ ബാങ്ക് നിയമന തട്ടിപ്പിൽ ആരോപണം നേരത്തെ തന്നെ വന്നതും കെ.പി.സി.സി അന്വേഷിച്ച് അടിസ്ഥാന രഹിതമെന്ന് കണ്ടെത്തിയതുമാണ്. സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നു എന്നത് പാർട്ടിക്ക് അറിയില്ലയെന്നും അദ്ദേഹം പറഞ്ഞു.