ആലപ്പുഴ: ടോക്കിംഗ് പാർലർ എറണാകുളം ജില്ലയിലും ആരംഭിച്ചതായി ടോക്കിംഗ് പാർലർ സംസ്ഥാനതല സംയോജകൻ ചന്ദ്രദാസ് കേശവപിള്ള പറഞ്ഞു
.മുതിർന്നവർക്ക് സംസാരിക്കാനുള്ള വേദിയായ "ടോക്കിംഗ് പാർലറിന്റെ " എറണാകുളത്തെ ആദ്യയൂണിറ്റാണ് കൈതാരത്ത് ആരംഭിച്ചത്. യോഗത്തിൽ യു.രാധാകൃഷ്ണൻ തമ്പി അദ്ധൃക്ഷത വഹിച്ചു. യോഗത്തിൽ കൺവീനർ റിട്ട. അദ്ധ്യാപകനും കവിയുമായ
വി.ജി. മണിപ്പിള്ള ടോക്കിംഗ് പാർലറിനെ പറ്റി വിശദീകരിച്ചു.സി.കെ.ശിവശങ്കരൻ നായർ, വി.എൻ. സോമസുന്ദരൻ നായർ എന്നിവർ സംസാരിച്ചു. എല്ലാ ശനിയാഴ്ചയും വൈകിട്ട് അഞ്ചിന് യോഗം ചേരും. ടോക്കിംഗ് പാർലർ കൺവീനർമാരുടെ സമ്മേളനം 26ന് രാവിലെ 10ന് ജവഹർ ബാലഭവനിൽ നടക്കും. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്യും.