congress-adarav

മാന്നാർ: 101 വയസ് പിന്നിട്ട സ്വാതന്ത്ര്യ സമര സേനാനി കുട്ടംപേരൂർ കളീയ്ക്കൽ കിഴക്കേതിൽ മാധവകാർണവരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദരിച്ചു. കെ.പി.സി.സി അംഗം മാന്നാർ അബ്ദുൾ ലത്തീഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിനോദ് വി.ജോൺ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡി.സി.സി സെക്രട്ടറി സണ്ണി കോവിലകം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, മണ്ഡലം പ്രസിഡന്റ് മധു പുഴയോരം, ഡി.സി.സി അംഗം അജിത് പഴവൂർ, രാധാകൃഷ്ണൻ വേലൂർ മഠം, എസ്.ചന്ദ്രകുമാർ, ശ്യാമപ്രസാദ്, അബ്ദുൽ റഹ്‌മാൻ കുഞ്ഞ്, ജ്യോതി വേലൂർമഠം, ശോഭന രാജേന്ദ്രൻ, സജി മുട്ടത്തേത്ത്, ശിവശങ്കരപ്പിള്ള, ആർ.ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.