പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ഒന്നാം വാർഡിലെ 47-ാം നമ്പർ അങ്കണവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനിജ വിജു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ഗാന അനൂപ്, സി.ടി. സെബാസ്റ്റ്യൻ, സുനിത ബാലൻ, എ.കെ. രാജേഷ്, സരസ്വതി എന്നിവർ സംസാരിച്ചു.