adarav-udghatanam

മാന്നാർ: പ്രാർത്ഥനകൾ നമുക്ക് വേണ്ടി മാത്രമാവരുതെന്നും നമുക്ക് ചുറ്റുമുള്ളവരെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രാർത്ഥനകളാണ് ദൈവം കേൾക്കുന്നതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുട്ടമ്പേരൂർ ചണ്ണയിൽക്കാവ് ശ്രീഭദ്രാഭഗവതി നാഗരാജാ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആദരിക്കൽ ചടങ്ങ് 'ആദരവ് 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചണ്ണയിൽക്കാവ് സെക്രട്ടറി ചന്ദ്രകുമാർ.എസ് അദ്ധ്യക്ഷനായ ചടങ്ങിൽ കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാക്കളായ കളരിഗുരുക്കൾ രദീപ് കെ.ആർ, പുള്ളുവ ആചാര്യൻ പന്മന അരവിന്ദാക്ഷൻ, ചണ്ണയിൽക്കാവ് കുടുംബത്തിലെ മുതിർന്ന അംഗം ആർ.ഭവാനിയമ്മ, ക്ഷേത്രതന്ത്രി കൂടൽമന വിഷ്ണു നമ്പൂതിരി, ഓലച്ചമയത്തിൽ ശ്രദ്ധേയനായ രാജൻ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, അംഗങ്ങളായ സജു തോമസ്, അജിത്ത് പഴവൂർ, മധു പുഴയോരം, ശാന്തിനി ബാലകൃഷ്ണൻ, ചോരാത്ത വീട് ചെയർമാൻ കെ.എ കരിം, ചണ്ണയിൽക്കാവ് പ്രസിഡന്റ് എൻ.വാസുദേവൻ നായർ, കെ.ആർ അരവിന്ദാക്ഷൻ നായർ, മധുസൂദനൻ പിള്ള എന്നിവർ സംസാരിച്ചു. കാര്യദർശി ബാലകൃഷ്ണൻ.എസ് സ്വാഗതവും കൺവീനർ അനിൽകുമാർ.എസ് നന്ദിയും പറഞ്ഞു.