തൈക്കൽ : എസ്.എൻ.ഡി​.പി​ യോഗം 519 -ാം നമ്പർ തൈക്കൽ ശാഖയിൽ പി.കെ.ഷണ്മുഖൻ അനുസ്മരണം നാളെ നടക്കും. രാവിലെ 11ന് ശാഖ ഹാളിൽ ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എം.പി.നമ്പ്യാർ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് എസ്.മോഹനൻ, യൂണിയൻ കമ്മിറ്റി മെമ്പർ ടി.എം.ഷിജിമോൻ, ലീന റോയി എന്നിവർ സംസാരിക്കും. സെക്രട്ടറി കെ.ജി.ശശിധരൻ സ്വാഗതവും ലീന ബിജു നന്ദയിം പറയും.