ആലപ്പുഴ: ഛത്തീസ്ഗഡിലെ ദുർഗിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് ബജറംഗ്ദൾ പ്രവർത്തകർ തടഞ്ഞുവച്ച് മർദ്ദിച്ചതിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ജില്ലാകമ്മറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി.
പ്രസിഡന്റ് സാദിഖ് എം. മാക്കിയിൽ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗങ്ങളായ ശശിധരപ്പണിക്കർ, മോഹൻ.സി. അറവന്തറ, ജില്ലാ ഭാരവാഹികളായ ഗിരീഷ് ഇലഞ്ഞിമേൽ, അനിരാജ് ആർ. മുട്ടം, പി.ജെ. കുര്യൻ, ഹാപ്പി പി. അബു, സതീഷ് വർമ്മ, ഷാനവാസ് കണ്ണങ്കര, ബ്രഹ്മദാസ്, ജോൺസൺ എം. പോൾ, മോഹനൻ എന്നിവർ സംസാരിച്ചു.