ആലപ്പുഴ: പ്ലസ് ടു/വി.എച്ച്.എസ്.ഇ പഠനത്തിനൊപ്പം പട്ടികജാതി വിഭാഗം വിദ്യാർതഥികൾക്ക് രണ്ട് വർഷത്തെ മെഡിക്കൽ/ എൻജിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ധനസഹായം നൽകുന്ന വിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ വർഷവും 10,000/- രൂപ വീതമാണ് ലഭിക്കുക.
സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എൽ.സി. തത്തുല്യം യോഗ്യതയുള്ള വിദ്യാർഥികൾക്കും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ പത്താം ക്ലാസിൽ യഥാക്രമം എ 2, എ ഗ്രേഡുകൾ നേടി വിജയിച്ചിട്ടുള്ള സി.ബി.എസ്.ഇ, ഐ.സി.എസ്. ഇ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം കവിയരുത് .
ജാതി സാക്ഷ്യപത്രം, വരുമാന സാക്ഷ്യപത്രം, ഇപ്പോൾ പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, മെഡിക്കൽ/ എഞ്ചിനീയറിംഗ് പരിശീലനത്തിന് പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം (വകുപ്പ് അംഗീകരിച്ച സ്ഥാപനമായിരിക്കണം) എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ജില്ലാ പട്ടിക ജാതി വികസന ഓഫീസർക്ക് നൽകണം. അവസാന തീയതി ആഗസ്റ്റ് 31. ഫോൺ : 0477-2252548