ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രവുമായി ബന്ധപ്പെട്ട ഹൈന്ദവ സേവാ സമിതിയുടെ വിദ്യാഭ്യാസ അനുമോദന സമ്മേളനവും സൗരഭയം പുരസ്കാര വിതരണവും പരബ്രഹ്മക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം ഉദ്ഘാടനം ചെയ്തു. നെടുകുളഞ്ഞി കര കമ്മിറ്റി പ്രസിഡന്റ് കൃഷ്ണൻകുട്ടി പിള്ള അദ്ധ്യക്ഷത വഹിച്ചു. കവിയത്രി രേഖ മുഖ്യപ്രഭാഷണവും ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ.രമേശ് പഠനോപകരണ വിതരണവും നടത്തി. ക്ഷേത്ര ഭരണസമതി വൈസ് പ്രസിഡന്റ് ഡി.സന്തോഷ് കുമാർ,കരകമ്മിറ്റി ഭാരവാഹികളായ ജി.രാധാകൃഷ്ണപിള്ള, ആർ.ശശിധരൻ, വേണുഗോപാലപിള്ള, ജി.ഗോപൻ, ആർ. വിഷ്ണു, മോഹനൻ കല്പക, അശോക് ബാബു, ബിനു ആചാരി, സന്തോഷ്, ജയൻ, രാജൻ പിള്ള, ജിതിൻ, ബിനു, രാജീവ് തുടങ്ങിയവർ സംസാരിച്ചു.