ചെന്നിത്തല: മാർച്ചിൽ നടന്നുവെന്ന് പറയുന്ന പഞ്ചായത്ത് വാഹനത്തിന്റെ ടയർ മോഷണം നാളിതുവരെ അറിഞ്ഞില്ലായെന്നും കമ്മിറ്റി കൂടി നടപടി എടുക്കുമെന്നുമുള്ള ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന അപഹാസ്യവും നിരുത്തരവാദപരവുമാണെന്നും ബി.ജെ.പി ആരോപിച്ചു. കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ ചെന്നിത്തല പഞ്ചായത്തിലെ ഇടത് വലത് മുന്നണി സഹകരണ ഭരണം തികഞ്ഞ പരാജയമാണെന്നും ഇതിന് മറുപടി വരുന്ന തദ്ദേശ സ്വയംഭരണ തെരത്തെടുപ്പിൽ ചെന്നിത്തലയിലെ ജനാധിപത്യ വിശ്വാസികൾ നൽകുമെന്നും ബി.ജെ.പി മാന്നാർ മണ്ഡലം ജനറൽ സെക്രട്ടറി ബിനുരാജ്.വി, പാർലമെന്ററി പാർട്ടി ലീഡർ പ്രവീൺ കാരാഴ്മ എന്നിവർ പ്രസ്താവിച്ചു.