കുട്ടനാട് : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാല സമരം ഡി. സി .സി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. റോഫിൻ ജേക്കബ് അദ്ധ്യക്ഷനായി. സൗത്ത് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം, സൈറീഷ് ജോർജ് , പി.എസ്.തോമസ്, നോബിൻ ബി .ജോൺ , നിബിൻ കെ .തോമസ് ഗോകുൽ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.