ambala

അമ്പലപ്പുഴ : വണ്ടാനം മുക്കയിൽ കിഴക്ക് മുക്കയിൽ ആറ്റുതീരം റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ ആണ് അപകട ഭീഷണി ഉയർത്തുന്നു. നാലുപാടം പാടശേഖരത്തിന്റെ മോട്ടോർ തറക്ക് സമീപമാണ് ട്രാൻസ്ഫോമർ സ്ഥാപിച്ചിരിക്കുന്നത്. വീതി കൂട്ടി റോഡ് പുനർനിർമ്മിച്ചതോടെയാണ് ട്രാൻസ്ഫോമർ റോഡരികിലായത്. നിരവധി വാഹനങ്ങളും സ്കൂൾ കുട്ടികളുമടക്കം നിരവധി യാത്രക്കാരാണ് ഈ വഴിയിലൂടെ യാത്ര ചെയ്യുന്നത്. റോഡ് നിർമ്മാണം നടത്തിയ കരാറുകാരനാണ് ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കേണ്ടതെന്നാണ് അധികൃതർ പറയുന്നത്.

റോഡിന് ചേർന്ന് നിൽക്കുന്ന ട്രാൻസ്ഫോമറിന് യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കാത്തതാണ് യാത്രക്കാർക്ക് ജീവന് ഭീഷണിയാകുന്നത്. റോഡ് പണി പൂർത്തിയായിട്ടും ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കാതെ വന്നതോടെ ജീവൻ പണയം വച്ചാണ് ഇതുവഴി നാട്ടുകാർ യാത്ര ചെയ്യുന്നത്.