ഹരിപ്പാട്: സാങ്കേതിക വിദ്യാഭ്യസ വകുപ്പിന് കീഴിൽ ഹരിപ്പാട് ടെക്നിക്കൽ ഹൈസ്‌കുളിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് ഹരിപ്പാട് , ചെങ്ങന്നൂർ, സെന്ററുകളിലെ 2025-26 അദ്ധ്യാന വർഷത്തെ എഫ്.ഡി.ജി.ടി കോഴ്‌സ് റെഗുലർ അഡ്‌മിഷന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്‌മിഷൻ 5ന് ഹരിപ്പാട് ടെക്നിക്കൽ സ്കൂളിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താത്പര്യമുള്ള വിദ്യാർത്ഥികൾ രാവിലെ 9ന് സ്ഥാപനത്തിൽ എത്തി രജിസ്റ്റർ ചെയ്യണം. വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി ബുക്ക്, ടി.സി , കോണ്ടാക്റ്റ് സർട്ടിഫിക്കറ്റ്) സംവരണ സീറ്റിനു അർഹരായവർ ബന്ധപ്പെട്ട രേഖകൾ (ജാതി, സർട്ടിഫിക്കറ്റ്. വരുമാന സർട്ടിഫിക്കറ്റ്), പ്രോസ്പെക്ടസിൽ പറഞ്ഞ ഫീസ് എന്നിവയുമായി ഹാജരാകണം. ഫോൺ : 9747951979 ,9846708413, 9442272731